എന്റെ മൗനം നിന്റെ ജീവിതം
വഴിത്താരയില്‍ ഒരു പുഞ്ചിരിയുടെ പിന്നാലെ
കണ്ടതാണ് ഞാന്‍ അവളെ
സംസാരിച്ചത് സന്തോഷമെങ്കിലും
സമ്മാനിച്ചത് ഒരു പുതിയ സൗഹൃദമാണ്
കണ്ടുതുടങ്ങിയ സന്തോഷങ്ങള്‍ പറഞ്ഞതും
ദുഃഖങ്ങള്‍ കരഞ്ഞു തീര്‍ത്തതും
ഞാനും നീയും മാത്രം സാക്ഷിയായി
പറഞ്ഞു പറഞ്ഞു പാറാവുകാരാനായി
പാട്ടുപാടി പാട്ടുകാരനായി
കുട്ടുകൂടി കൂട്ടുകാരനായി
വഴിയരികില്‍ വിട്ടുപോകുന്നത് വിവരക്കേടാണ്
ഉപദേശത്തിന്റെ ഉപകാരം
ഉന്നതിയിലായപ്പോള്‍ ഒരുവേള സഹോദരനായി
ഒടുവിലത് സ്വന്തമായ ഒരു കാമുകനായി
അവിടെ ജീവിതത്തിന്റെ താളം തെറ്റി
ഞാന്‍ അറിഞ്ഞു പങ്കുവെച്ചതില്‍ പാതി
ഞാനാണെന്ന്
ഞാനില്ലാതെ ജീവിതം മരീജികയാണെന്നും
കരിഞ്ഞുണങ്ങിയ കരിയില പോലെ
മഴക്കാറിന്റെ പെയ്തൊഴിയാത്ത കോളുപോലെ
ഒരു വലിയ മൗനം ഞാന്‍ നിനക്കേകിയപ്പോള്‍
നീ ദുഃഖിതമായ ദുരന്തതിലായിപോയി
ഒരു മൗനം;അതുമാത്രം മതി,
ജീവിതത്തിന്റെ വഴിമാറുവാന്‍
ഒരു മൗനം;അതുമാത്രം മതി ,
ഒരു ജീവിതം നൽകുവാനും
എനിക്കാവില്ല പിടയുന്ന വേദന കാണാന്‍
ഇനിയും കാത്തിരിക്കാന്‍.........

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ