2013 മാർച്ച് 16, ശനിയാഴ്‌ച

സ്നേഹം നഷ്ടപെട്ടത് നഷ്ടം തന്നെ..............!

സൗഹൃദത്തിനു ഒരുപാട് പേരുണ്ട് എനിക്ക്‌ എല്ലാപ്പോഴും 
സന്തോഷങ്ങളും സ്നേഹങ്ങളും ചിലപ്പോള്‍   സൌകര്യതകളും 
പങ്കുവെക്കുന്ന ഒരുപാട് ചങ്ങാതികള്‍ 
നാട്ടിലും അല്ലാതെയും എല്ലാവരെയും ഞാന്‍ അതിരറ്റ് സ്നേഹിക്കുന്നു 
ഇഷ്ടപെടുന്നു അവരുടെ നല്ല മനസ്സുകളെ 
പഷേ പഴക്കമുള്ള  ഓര്‍മകളിള്‍ നൊമ്പരങ്ങള്‍  
ഞാന്‍ ആശ്വാസമായി ഒരു തണലായി മാറി. 
തുടരെ സംസാരിച്ചത് 
എങ്ങനെയോ സൌഹ്രദം എവിടെ വെച്ചോ വഴിമാറി ..... 
സൌഹ്രദം തണലുപോലെ അവളിലൂടെ 
ഉപദേശത്തോടെ  ഞാന്‍ അവളെ ജീവിതം പറഞ്ഞു കൊടുത്തു 
"കാണാ മറയത്ത് ചിന്തിക്കുനതിനു അപ്പുറമാണ് ജീവിതമെന്നു "
അപ്പോള്‍ അവള്‍ പറഞ്ഞ വാക്കുകള്‍
എ ന്‍റ മനസ്സില്‍ ഇന്നും മുഴങ്ങുകയാണ്..................... 
"ഇത്രയേറെ എന്നെ അറിയുന്ന 
എന്റെ മനസ്സിനെ 
നിങ്ങള്‍ല്ലാതെ വേറെ ആര്ക്കു 
ഞാന്‍ 
എന്റെ കൈ പിടിക്കുവാന്‍  നല്‍കണം .................................... "
ഞെട്ടിയ നിമിഷങ്ങളും വിറച്ച മനസ്സും 
പറഞു പിരിഞതായിരുന്നു 
അവസാന തളിരിലയും നുള്ളികളഞ്ഞതും ഞാന്‍ തെന്നെയാണ്...... 

ഇന്നലകളുടെ തണുത്ത രാത്രിയില്‍ വീണ്ടും ഒരു 
ചങ്ങതിയാവാന്‍ അവള്‍ എത്തി 
സൗഹൃദ ബിന്ദു പോലെ എന്നിലെക്കു 
അടുത്തപ്പോള്‍ ഞാന്‍ ആ സുന്ദരമായ വാതില്‍ 
അടച്ചുവെച്ചു 
എപ്പോള്‍ എനിക്കു ഒരുപാട് പറയാനും അതു കേള്‍ക്കാനും 
എന്നോടൊപ്പം എന്നും ഒരുപാട് പേര് ഇന്നും ഉണ്ട് ..... 
അവളുടെ ആഗ്രഹത്തിന്‍റ 
പടവാള്‍ ഉറയില്‍ ഇരിക്കട്ടെ.... 
പശ്ചാത്താപമാണ്‌ പരിഹാരമെങ്കില്‍ 
പൊറുക്കുക ഒരു വലിയ മനസിനെ 
വീണ്ടും ഒരുപാട് സ്നേഹം പകര്‍ന്നു  നല്‍കാന്‍ 
പ്രതീക്ഷിക്കുക നിനക്കും ഒരു നാള്‍ 
സന്തോഷത്തിന്‍റതായി ഉണ്ടാകും 
പ്രര്‍ത്തനയോടെ  

ഞാനും...................... സ്നേഹം 

മുജീബ് റഹിമാന്‍ 
ചിറ്റിലംചേരി 





2013 മാർച്ച് 15, വെള്ളിയാഴ്‌ച

അമ്മ=സഹനത്തിന്റെ അവസാനം


ഞാനറിയുന്നു അവസാനം 
സഹോദരിയായിരുന്ന, സ്നേഹിതയായിരുന്ന, പെങ്ങളായിരുന്ന, 
അവളുടെ ഒരു പുതിയ സ്നേഹരൂപം 
അമ്മയായതും സ്നേഹതുടിപ്പുകളുടെ നൊമ്പരം 
പങ്കുവെച്ചതും സന്തോഷത്തോടെ ആയിരുന്നു 
കുഞ്ഞു കാലുകളുടെ കാലൊച്ച കേട്ടതും 
സ്നേഹത്തിന്റെ രൂപം എങ്ങോ മാറിയതുപോലെ 
എങ്കിലും വാത്സല്യത്തിന്റെ നെരുകയിലായി 
ആ അമ്മ മനസ്സ് 
എത്ര ദിന രാത്രി കുഞ്ഞു പൈതലിന്റെ 
കരച്ചിലിനെ  മാറോടണച്ചു സമാധാനിപ്പിച്ചത് 
അവളും അമ്മ 
നല്കിയ സ്നേഹമൊക്കയും തിരുച്ചു 
നല്കുവാന് നിനക്കാകുമോ?
പറഞ്ഞു  പഠിപ്പിച്ചത് 
അമ്മയുടെ കാല്പാദത്തിലാണ് നിന്റെ 
സ്വര്ഗം..... 
അതു ഞാന് ഒരിക്കലും മറക്കില്ലന്നു 
മറക്കാനാവില്ല ആ നനുത്ത ഓര്മകളും 
സഹനത്തിന്റെ സ്നേഹത്തിന്റെ ഒരു കൊച്ചു 
പാദ വുമായി പിറന്ന എന്നെ 
കാലുറപ്പിച്ചു നടക്കാനായി പഠിപ്പിച്ചതും 
എന്റെ ഓര്മയിലെ ഓളമായി 
എന്നും  നെ ഞോ ടു ചേ ര് ത്തു പിടിക്കും 
അവസാന നാ ല് വരെ.......................... 

2013 മാർച്ച് 12, ചൊവ്വാഴ്ച

ഒരു മറുപടിക്കായി ഒരുപാട് നേരം ഞാന്‍ കാത്തിരിന്നു 
ഒരു പുഞ്ചിരി പോലും മറുപടിയായി ലഭിക്കുമെന്ന് കരുതി 
മറുപടി എന്തായാലും ഒരു സന്തോഷത്തിന്‍റെ 
സഫലമായ വക്കാകുമെന്ന് ഞാന്‍ കരുതി ....... 
നീ തന്നത് എനിക്ക് നിഷ്കലങ്ങമായ ഒരു നോട്ടമായിരിന്നു 
ഞാന്‍ എന്ത് കരുതണം ഈ മറുപടിയെ 
എന്‍റെ ഹൃദയത്തിന്റെ സന്തൊഷമെന്നൊ അതോ 
എന്‍റെ വക്കുകല്കുള്ള മറുപടിയെന്നോ 
ഞാന്‍ കാത്തിരിക്കുന്നു ഒരുപാട് സന്തോഷത്തിന്‍റെ 
പച്ചപ്പ്‌ വിരിയുന്ന ആ നല്ല നാളെ 
സന്തോഷം നിറഞ ഒരു മറുപടി 
സ്നേഹത്തോടെ പുഞ്ചിരിയോടെ 
എനിക്ക് സമ്മാനിക്കുമെന്ന് 
ഞാന്‍ കാതോര്‍ക്കുന്നു 
തന്‍റെ വളകിലുക്കതിന്റെ സബ്ബ്ധതിനായി 
ചെരുച്ചുണ്ടില്‍ വിരിയുന്ന ഇളം കാറ്റുപോലെ 
എന്നിലേക്ക്‌ വീശുന്ന കുളിരില്‍ 
എന്‍റെ മനസില്‍ നീ ഒത്തു ചേരുമെന്ന് 
മൊഹങ്ങലുമെയി ഒരു കാതം അകലെ മാത്രം 
ഒരു മറുപടിക്കായി കാത്തിരിക്കുന്നു 


Muj!b r@ h!m@ n 
ch!tt!l@ mchery 




2013 മാർച്ച് 8, വെള്ളിയാഴ്‌ച

അന്ങ്ങിനെ ഞാനും  ഒരു ബ്ലോഗ്‌  തുടങ്ങി . എന്‍റെ മനസിന്‍റെ ആകുലാതകളും , മനസില്‍ വിരിയുനന സ്വപ്നഗലും, പങ്കുവെച്ച ഓര്‍മകളും പഴയ താളുകളില്‍ നിന്ന് ഞാന്‍ കുറിച്ചു വെച്ച എന്‍റെ തൂലികയിലെ മനോഹരമായ സുന്ദര വരികളും , പറയുവാന്‍ മറന്ന ഓര്‍ക്കുവാന്‍ ഇഷ്ടപെടുന്ന ഒരുപാട് ഒരുപാട് അനുഭവങ്ങളുടെ കൂബരങ്ങളും ഞാന്‍ ഇവടെ കുറിക്കുവാന്‍ ആഗ്രഹിക്കുന്നു ചിലപ്പോള്‍ എന്‍റെ ഉറ്റ സ്നേഹിതര്‍ക്ക്‌ സന്തോഷം പകരം ചിലപ്പോള്‍ ദുക്കം സമ്മാനിക്കാം. എങ്കിലും ഞാന്‍ ഇതുവരെ എഴുതിയ എന്‍റെ എല്ലാ താളുകളും മലര്‍ക്കെ തുറക്കുകയാണ്. അങ്ങിനെ എന്‍റെ കിളിനാദം തുടങ്ങുകയായി ഒരുപാട് പറയനില്ലെങ്ങിലും ചിലതു പറയാനായി ഞാനും കൊതിക്കുന്നു ഒരു ഇനപ്രാവ് പോലെ ......................