2013 മേയ് 11, ശനിയാഴ്‌ച

എെന്‍റ മൗനം നിന്‍െറ ജീവിതം


എന്റെ    മൗനം നിന്റെ  ജീവിതം

വഴിത്താരയില്‍ ഒരു പുഞ്ചിരിയുടെ പിന്നാലെ
കണ്ടതാണ് ഞാന്‍ അവളെ
സംസാരിച്ചത് സന്തോഷമെങ്കിലും 
സമ്മാനിച്ചത് ഒരു പുതിയ  സൗഹൃദമാണ്
കണ്ടുതുടങ്ങിയ സന്തോഷങ്ങള്‍ പറഞ്ഞതും
ദുഃഖങ്ങള്‍ കരഞ്ഞു തീര്‍ത്തതും
ഞാനും നീയും മാത്രം സാക്ഷിയായി
പറഞ്ഞു പറഞ്ഞു പാറാവുകാരാനായി
പാട്ടുപാടി പാട്ടുകാരനായി
കുട്ടുകൂടി കൂട്ടുകാരനായി
വഴിയരികില്‍ വിട്ടുപോകുന്നത് വിവരക്കേടാണ്
ഉപദേശത്തിന്റെ  ഉപകാരം
ഉന്നതിയിലായപ്പോള്‍ ഒരുവേള സഹോദരനായി
ഒടുവിലത് സ്വന്തമായ  ഒരു കാമുകനായി
അവിടെ ജീവിതത്തിന്റെ  താളം തെറ്റി
ഞാന്‍ അറിഞ്ഞു പങ്കുവെച്ചതില്‍ പാതി
ഞാനാണെന്ന്
ഞാനില്ലാതെ ജീവിതം മരീജികയാണെന്നും 
കരിഞ്ഞുണങ്ങിയ കരിയില പോലെ
മഴക്കാറിന്റെ  പെയ്തൊഴിയാത്ത കോളുപോലെ
ഒരു വലിയ മൗനം ഞാന്‍ നിനക്കേകിയപ്പോള്‍
നീ  ദുഃഖിതമായ ദുരന്തതിലായിപോയി
ഒരു മൗനം;അതുമാത്രം മതി,
ജീവിതത്തിന്റെ വഴിമാറുവാന്‍
ഒരു മൗനം;അതുമാത്രം മതി ,
ഒരു ജീവിതം നൽകുവാനും 
എനിക്കാവില്ല പിടയുന്ന വേദന കാണാന്‍
ഇനിയും കാത്തിരിക്കാന്‍.........

2013 മേയ് 9, വ്യാഴാഴ്‌ച

വിരിയുമോ മറ്റൊരു  പുഷ്പം ???

ഒരായിരം വർണ്ണങ്ങൾ വിരിയിച്ചു കടന്നു വന്നൊരു പ്രിയ  പുഷ്പമേ
ഇടയിൽ എവിടെയോ സുഗന്ധം പരത്തി  നീ  വീണ്ടും കൊതിപ്പിക്കുന്നുവോ
ഞാനറിയാതെ നിന്റെ നറുമണം എന്നിൽ അലയടിച്ചത് 
സന്തോഷ ദിനങ്ങൾക്കായിരുന്നോ??
പകർന്നു നൽകിയ സുഗന്ധങ്ങൾ എന്നും നിൽക്കണമെന്ന് ഞാനാശിച്ചു
കടുത്ത വേദനയിലും നിന്റെ സുഗന്ധം എന്നിൽ ആശ്വാസമായി
ഞാനറിയാതെ ആശിച്ചുപോയി ,,
പകലുകൾ മാറി വെയിലിനു ചൂടേറ്റപ്പോൾ  
 വാടിത്തളർന്ന നിന്റെ ദളങ്ങൾ എന്റെതായിരുന്നുവെങ്കിൽ........
കാലം മാറി കൊഴിഞ്ഞുപോയെങ്കിലും    
നീ നൽകിയ സുഗന്ധമുള്ള സ്വപ്‌നങ്ങൾ
എന്റെ മനസ്സിനെ താലോലിക്കുന്നു
മറക്കാനാകുമോ ഈ മനുഷ്യ ജൻമം ??
മറക്കണം നീ ..........
 എന്റെ നന്മയ്ക്കു വെണ്ടിയെങ്കിലും
കരിഞ്ഞുപോയ ദളങ്ങൾക്കൊപ്പം കരിഞ്ഞുപോയിരിക്കുന്നു എന്റെ ഓർമ്മകളും 
ഞാൻ കാത്തിരിക്കുകയാണ്  
   മറ്റൊരു പൂമൊട്ട് വിരിയുന്നതും നോക്കി 
എനിക്കുമാത്രമായ് .... എനിക്കുമാത്രം !!!


2013 മേയ് 7, ചൊവ്വാഴ്ച

കിളിനാദം: ഓര്‍മകള്‍

കിളിനാദം: ഓര്‍മകള്‍: ഓര്‍മകള്‍ കരിയിലയുടെ കലപിലകള്‍ക്കപ്പുറം കാറ്റി ല്‍  കെടാതെ കത്തുന്ന മെഴുകുതിരിയാണ്  എന്‍റ ഓര്‍മകള്‍ അനുഭവങ്ങളുടെ നോവും ഹൃദയത്തില്‍ ...

ഓര്‍മകള്‍

ഓര്‍മകള്‍

കരിയിലയുടെ കലപിലകള്‍ക്കപ്പുറം
കാറ്റില്‍  കെടാതെ കത്തുന്ന
മെഴുകുതിരിയാണ്  എന്റെ ഓര്‍മകള്‍
അനുഭവങ്ങളുടെ നോവും
ഹൃദയത്തില്‍ പകര്‍ന്ന സന്തോഷവുമാണ്  ഓര്‍മകള്‍
മായാതെ നീല്‍ക്കുമ്പോള്‍ എന്റെ  മനസ്സില്‍
നീ തന്ന സ്നേഹം മാത്രമാണ് എന്റെ ഓര്‍മകള്‍
ഓര്‍മ്മകളില്‍ വിങ്ങലാകുമ്പോള്‍
നിന്റെ മുഖം മാത്രമാണ്
നീ എനിക്ക് എത്ര ഓര്‍മകള്‍
നല്കിയാലും അത് എന്റെ വേദനകള്‍ മാത്രമാണ്
എല്ലാം എന്റെ മാത്രം ഓര്‍മകള്‍  

എന്റെ മാത്രം ഓര്‍മകള്‍ !