2013 മേയ് 9, വ്യാഴാഴ്‌ച

വിരിയുമോ മറ്റൊരു  പുഷ്പം ???

ഒരായിരം വർണ്ണങ്ങൾ വിരിയിച്ചു കടന്നു വന്നൊരു പ്രിയ  പുഷ്പമേ
ഇടയിൽ എവിടെയോ സുഗന്ധം പരത്തി  നീ  വീണ്ടും കൊതിപ്പിക്കുന്നുവോ
ഞാനറിയാതെ നിന്റെ നറുമണം എന്നിൽ അലയടിച്ചത് 
സന്തോഷ ദിനങ്ങൾക്കായിരുന്നോ??
പകർന്നു നൽകിയ സുഗന്ധങ്ങൾ എന്നും നിൽക്കണമെന്ന് ഞാനാശിച്ചു
കടുത്ത വേദനയിലും നിന്റെ സുഗന്ധം എന്നിൽ ആശ്വാസമായി
ഞാനറിയാതെ ആശിച്ചുപോയി ,,
പകലുകൾ മാറി വെയിലിനു ചൂടേറ്റപ്പോൾ  
 വാടിത്തളർന്ന നിന്റെ ദളങ്ങൾ എന്റെതായിരുന്നുവെങ്കിൽ........
കാലം മാറി കൊഴിഞ്ഞുപോയെങ്കിലും    
നീ നൽകിയ സുഗന്ധമുള്ള സ്വപ്‌നങ്ങൾ
എന്റെ മനസ്സിനെ താലോലിക്കുന്നു
മറക്കാനാകുമോ ഈ മനുഷ്യ ജൻമം ??
മറക്കണം നീ ..........
 എന്റെ നന്മയ്ക്കു വെണ്ടിയെങ്കിലും
കരിഞ്ഞുപോയ ദളങ്ങൾക്കൊപ്പം കരിഞ്ഞുപോയിരിക്കുന്നു എന്റെ ഓർമ്മകളും 
ഞാൻ കാത്തിരിക്കുകയാണ്  
   മറ്റൊരു പൂമൊട്ട് വിരിയുന്നതും നോക്കി 
എനിക്കുമാത്രമായ് .... എനിക്കുമാത്രം !!!


1 അഭിപ്രായം: