ഞാനറിയുന്നു അവസാനം
സഹോദരിയായിരുന്ന, സ്നേഹിതയായിരുന്ന, പെങ്ങളായിരുന്ന, അവളുടെ ഒരു പുതിയ സ്നേഹരൂപം
അമ്മയായതും സ്നേഹതുടിപ്പുകളുടെ നൊമ്പരം
പങ്കുവെച്ചതും സന്തോഷത്തോടെ ആയിരുന്നു
കുഞ്ഞു കാലുകളുടെ കാലൊച്ച കേട്ടതും
സ്നേഹത്തിന്റെ രൂപം എങ്ങോ മാറിയതുപോലെ
എങ്കിലും വാത്സല്യത്തിന്റെ നെരുകയിലായി
ആ അമ്മ മനസ്സ്
എത്ര ദിന രാത്രി കുഞ്ഞു പൈതലിന്റെ
കരച്ചിലിനെ മാറോടണച്ചു സമാധാനിപ്പിച്ചത്
അവളും അമ്മ
നല്കിയ സ്നേഹമൊക്കയും തിരുച്ചു
നല്കുവാന് നിനക്കാകുമോ?
പറഞ്ഞു പഠിപ്പിച്ചത്
അമ്മയുടെ കാല്പാദത്തിലാണ് നിന്റെ
സ്വര്ഗം.....
അതു ഞാന് ഒരിക്കലും മറക്കില്ലന്നു
മറക്കാനാവില്ല ആ നനുത്ത ഓര്മകളും
സഹനത്തിന്റെ സ്നേഹത്തിന്റെ ഒരു കൊച്ചു
പാദ വുമായി പിറന്ന എന്നെ
കാലുറപ്പിച്ചു നടക്കാനായി പഠിപ്പിച്ചതും
എന്റെ ഓര്മയിലെ ഓളമായി
എന്നും നെ ഞോ ടു ചേ ര് ത്തു പിടിക്കും
അവസാന നാ ല് വരെ..........................

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ