2013 ഏപ്രിൽ 13, ശനിയാഴ്‌ച

ഓര്‍മകളുടെ തലോടലില്‍

മലകള്‍ ഉരുകുന്ന മേടവെയിലില്‍....................... 
മഞ്ഞളിച്ചു പോയ കണി കൊന്ന പൂവേ................. 
വിഷു പക്ഷിക്ക് കുളിരേകാന്‍..................... 
നില്‍ക്കാഞ്ഞു  കൊഴിഞ്ഞുപോയതെന്തേ ......................
വള്ളിയായി  കിടന്ന  കണി വെള്ളരി പോലെ 
പഴുത്തു  പോയോ സ്വപ്നങളും.............. 
വിഷു  പക്ഷി പാടിയ പാട്ടുകളും ............ 
ഓര്‍മകളുടെ തലോടലില്‍................ 
മാഞ്ഞു പോയോ.....  
സന്തോഷ നിമിഷങ്ങള്‍.............. 
എന്നും നീറഞ്ഞതാണു  ഈ   വിഷു നിലാവ് .......     
കണികാണുന്ന നേരം നിലവിളക്കിനു 
നിറം  പകര്‍ന്നു നിന്ന ......
 കാര്‍മുകില്‍വര്‍ണ്ണന് ശോഭ 
ഇനിയും മങ്ങാതെ എന്നും 
കാന്നുവാന്‍  ഈ വിഷു പുലരിയില്‍  
മനസറിഞ്ഞു പ്രാര്‍ത്ഥിക്കട്ടെ..... 
കൈ നീട്ടമില്ലെങ്കിലും.....
വിഷു കോടി ഇല്ലെങ്കിലും................. 
നീ തന്ന ഓര്‍മകള്‍  പൊന്‍ വെളിച്ചാമായി  
ഞാന്‍  ഓര്‍ക്കുന്നു......................   
കണിവെള്ളരി ശോഭയില്‍   
സ്വര്‍ണ്ണ നിറ വര്‍ണ്ണത്തില്‍ 
പുതുപുലരിയില്‍ 
നന്‍മ നിറഞ്ഞതാവാന്‍.... 
ആശംസകള്‍............. 


  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ