2013 ഏപ്രിൽ 20, ശനിയാഴ്‌ച

അവള്‍ എന്റെ കൊച്ചു പെങ്ങളാ യിരുന്നെങ്ങില്‍


അവളുടെ  കൊച്ചു പുഞ്ചിരിയെ
അവളുടെ കൊച്ചു വര്‍ത്തമാനത്തെ
ഇഷ്ടപെടാതതായി ആരുണ്ട്‌
വറ്റാത്ത  നീറവാര്‍ന്ന വാത്സ ല്യം
വെള്ളി വിളക്കായി തിളങ്ങിയ അവളെ
ആളികത്തുന്ന തിന്മയുടെ രൂപമായി
പകലിന്റെ പക പോലെ
ഉള്ളില്‍  നീരിപുകഞ
താരാട്ടിന്റെ താളം പിഴച്ച
മനുഷ മൃഗത്തിന്റെ ചെയ്തിയില്‍
തളര്‍ത്തി കളഞ്ഞു കുഞ്ഞു രോദനം
കൊഞ്ചുന്ന മിഴികളുമായി
കേഴുന്ന സ്നേഹവായ്പ്പിനായി
കനലെരിയുന്ന മൗനത്തിന്റെ
വേദനയായി മാറിയ അവള്‍
എന്റെ കൊച്ചു കുഞ്ഞു പെങ്ങളെ
ഞാന്‍ ഒരു നിമിഷം
മത്രിച്ചു പോയി
രോഷാകുലമായ എന്റെ മനസ്
ശബ്ദം ഉയര്‍ന്നു
എന്റെ വര്‍ഗത്തെ വെറുപ്പോടെ കാണുവാന്‍
കുത്തി നോവിക്കുന്ന വേദനയിലും
നീ എന്റെ കൊച്ചു പെങ്ങളായിരുനെങ്കില്‍
   

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ